നവംബറിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ മോട്ടോർസൈക്കിൾ ലൈവ് ഷോ, നിലവിലുള്ള കൊവിഡ്-19 മഹാമാരിയുടെ അനിശ്ചിതത്വങ്ങൾക്കിടയിൽ റദ്ദാക്കി. 1981 -ൽ ആദ്യമായി ആരംഭിച്ച ഇവന്റ് യൂറോപ്പിലെ മോട്ടോർ സൈക്കിൾ ഷോ സർക്യൂട്ടിലെ ഒരു കേന്ദ്രബിന്ദുവായി കണക്കാക്കപ്പെടുന്നു. നിരവധി ലോക പ്രീമിയറുകളും പ്രഖ്യാപനങ്ങളും ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ എല്ലാ നവംബറിലും നടക്കുന്ന വാർഷിക പരിപാടിയിൽ നടക്കുന്നു. ഈ വർഷത്തെ ഷോ 2020 നവംബർ 21 മുതൽ 29 വരെ നടക്കേണ്ടതായിരുന്നു. ഈ വർഷത്തെ ഇവന്റ് റദ്ദാക്കിയതായി മോട്ടോർസൈക്കിൾ ലൈവ് മാനേജിംഗ് ഡയറക്ടർ ഫിൻലെ മക്അല്ലൻ പ്രസ്താവനയിൽ അറിയിച്ചു