തലമുറ മാറ്റത്തിന് ഹോണ്ട WR-V; ക്രോസ്ഓവറിന്റെ ഡിജിറ്റൽ ചിത്രങ്ങൾ കാണാം

2020-06-09 17



കോംപാക്‌ട് എസ്‌യുവികൾ വാഴുന്ന ശ്രേണിയിലേക്ക് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട അവതരിപ്പിച്ച ക്രോസ്ഓവർ മോഡലാണ് WR-V.വിൽപ്പനയിൽ ഒരു വൻ വിജയമല്ലെങ്കിലും കാറിനെ ഇപ്പോഴും പുറത്തിക്കാൻ കമ്പനിക്ക് പ്രേരണയാകുന്നത് പ്രീമിയം ഹാച്ച്ബാക്കായ ജാസിനേക്കാൾ വിൽപ്പന നേടുന്നുണ്ട് എന്നതാണ്. പരുക്കൻ രൂപത്തിനും വിശാലമായ അകത്തളത്തിനും വിശ്വസിനീയമായ എഞ്ചിനും തന്നെയാണ് WR-V-യെ വിപണിയിൽ വ്യത്യസ്‌തമാക്കുന്നത്. അടുത്തിടെ അന്താരാഷ്ട്ര വിപണികളിൽ ഹോണ്ട ജാസിന് ഒരു പുതുതലമുറ പരിഷ്ക്കരണവും ലഭിച്ചു. അതായത് WR-V ക്രോസിനും ഉടൻ തന്നെ ഒരു തലമുറ മാറ്റം ലഭിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.