കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

2020-06-04 60

കൊവിഡ്-19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തുടക്കം മുതല്‍ രംഗത്തുണ്ട് എംജി മോട്ടോര്‍. മുന്നണി പോരാളികള്‍ക്കായി നിരവധി പദ്ധതികളും കമ്പനി ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 100 ഹെക്ടര്‍ എസ്‌യുവി വിട്ടു നല്‍കി എംജി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവര്‍ക്കായണ് ഹെക്ടര്‍ വിട്ടുനല്‍കുന്നത്. ഇപ്പോള്‍ വീണ്ടും കമ്പനി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല വെറും 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങളാണ് കമ്പനി സാനിറ്റൈസേഷന്‍ ചെയ്ത് നല്‍കിയത്. എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ തന്റെ സമൂഹമാധ്യമം വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.