ബിഎസ് VI എന്‍ടോര്‍ഖ് 125 വില വര്‍ധിപ്പിച്ച് ടിവിഎസ്

2020-06-04 38

ഫെബ്രുവരി മാസത്തിലാണ് ടിവിഎസിന്റെ ജനപ്രിയ സ്‌കൂട്ടറായ എന്‍ടോര്‍ഖിന്റെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തുന്നത്. 65,975 രൂപയാണ് എക്‌സ്‌ഷോറൂം വില. പഴയ മോഡലിനേക്കാള്‍ 6,513 രൂപയുടെ വര്‍ധനവാണ് അന്ന് സ്‌കൂട്ടറിന് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ മോഡലിന് വീണ്ടും വില വര്‍ധനവ് നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഡ്രം, ഡിസ്‌ക്, റേസ് എഡീഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് മോഡലല്‍ വിപണിയില്‍ എത്തുന്നത്. മൂന്ന് വകഭേദങ്ങള്‍ക്കും വില വര്‍ധനവ് ബാധകമാണ്. 910 രൂപയാണ് ഓരോ പതിപ്പിലും കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ ശ്രേണിയിലെ ജനപ്രീയ മോഡലാണ് ടിവിഎസ് എന്‍ടോര്‍ഖ്. വില വര്‍ധനവ് വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കമ്പനിയുടെ പ്രതീക്ഷ.