ഫോർച്യൂണർ എസ്‌യുവിക്ക് വില വർധിപ്പിച്ച് ടൊയോട്ട

2020-06-03 135

പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി ഇന്ത്യയിൽ നിലവിലുള്ള മോഡലിന് വില വർധിപ്പിച്ച് ടൊയോട്ട. 50,000 രൂപയുടെ വില വർധനവാണ് ഫുൾ സൈസ് എസ്‌യുവിക്ക് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പഴയ ടൊയോട്ട ഫോർച്യൂണർ കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിഷ്ക്കരിച്ച് വിപണിയിൽ എത്തിയത്. അന്ന് മോഡലിന് വില വർധിപ്പിക്കാതിരുന്ന ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ 48,000 രൂപയുടെ വർധനവാണ് ലഭിച്ചിരിക്കുന്നത്. എസ്‌യുവിയുടെ എല്ലാ കോൺഫിഗറേഷനുകൾക്കും സമാന വില വർധനവ് ബാധകമാണ്. ടൊയോട്ട ഫോർച്യൂണർ ബിഎസ്-VI-ന് ഇപ്പോൾ 28.66 ലക്ഷം മുതൽ 34.43 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. നേരത്തെ ഇത് 28.18 ലക്ഷം മുതൽ 33.95 ലക്ഷം രൂപ വരെയായിരുന്നു.

Videos similaires