ബിഎസ്-VI ആക്‌സസിന്റെ വില വർധിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ. രാജ്യത്ത് നടപ്പിലാക്കിയ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചെത്തിയ സ്‌കൂട്ടിറിന് ലഭിക്കുന്ന രണ്ടാമത്തെ വില വർധനയാണിത്. സ്‌കൂട്ടർ ശ്രേണിയിലെ തന്നെ ഏറ്റവും ജനപിരയമായ മോഡലുകളിൽ ഒന്നായ ആക്‌സസ് 125-ന്റെ ബിഎസ്-VI പതിപ്പിനെ ഈ വർഷം ജനുവരിയിലാണ് സുസുക്കി വിപണിയിൽ എത്തിക്കുന്നത്. മൂന്ന് സ്റ്റാൻഡേർഡ് വേരിയന്റുകളും രണ്ട് സ്പെഷ്യൽ വേരിയന്റുകളും ഉൾപ്പെടെ മൊത്തം അഞ്ച് മോഡലുകളിൽ ബിഎസ്-VI സുസുക്കി ആക്‌സസ് 125 തെരഞ്ഞെടുക്കാൻ സാധിക്കും.