CD 110 ഡ്രീം ബിഎസ് VI പതിപ്പ് പുറത്തിറക്കി ഹോണ്ട

2020-06-02 67

ഹോണ്ട തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോഡലായ CD 110 ഡ്രീം ബിഎസ് VI-സ്പെക്കിൽ അവതരിപ്പിച്ചു. ഹോണ്ട CD 110 ഡ്രീം സ്റ്റാൻഡേർഡ് പതിപ്പിന് 62,729 രൂപയാണ് എക്സ-ഷോറൂം വില. ഈ വിലനിലവാരത്തിൽ, ബിഎസ് VI മോഡലിന് അതിന്റെ ബിഎസ് IV പതിപ്പിനേക്കാൾ 12,000 രൂപ കൂടുതലാണ്. പരിഷ്കരിച്ച എൻ‌ട്രി ലെവൽ കമ്മ്യൂട്ടർ ഡീലക്സ് പതിപ്പിലും വരുന്നുണ്ടെന്ന് ഹോണ്ട അറിയിച്ചു. എന്നാൽ ഇതിന്റെ വില നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മോട്ടോർസൈക്കിളിലെ ഏറ്റവും വലിയ മാറ്റം പുതിയ 110 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജക്റ്റഡ് എഞ്ചിനാണ്. പവർ കണക്കുകൾ ഹോണ്ട വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കൂടുതൽ ഇന്ധനക്ഷമതയുള്ളതായിരിക്കും പുതിയ എഞ്ചിൻ എന്ന് വിശ്വസിക്കുന്നു.

Videos similaires