വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

2020-06-01 13

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ വില്‍പ്പന പുനരാരംഭിച്ചിരിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് വില്‍പ്പന. വില്‍പ്പന പുനരാരംഭിച്ചെങ്കിലും ഓഫറുകളും ആനുകൂല്യങ്ങളും, അതിനൊപ്പം പുതിയ വായ്പ പദ്ധതികളും അവതരിപ്പിച്ചാണ് വിപണിയിലെ വില്‍പ്പന. രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് പുതിയ വായ്പ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം പദ്ധതിയുമായി നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണും രംഗത്തെത്തുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒരുപിടി പുതിയ പദ്ധതികള്‍ക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.