മെർസിഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ മെർസിഡീസ്-AMG C 63 കൂപ്പെ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. 1.33 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ഇന്ത്യൻ വിപണിയിൽ C-ക്ലാസിന് കീഴിലുള്ള റേഞ്ച് ടോപ്പിംഗ് മോഡലാണ് പുതിയ മെർസിഡീസ്-AMG C 63 കൂപ്പെ. പരിപാടിയിൽ ജർമ്മൻ കാർ നിർമ്മാതാക്കൾ അപ്‌ഡേറ്റുചെയ്‌ത മെർസിഡീസ്-AMG GT R മോഡലും അവതരിപ്പിച്ചു. കൊറോണ വൈറസ് മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും കാരണം ഇരു മോഡലുകളും ഡിജിറ്റൽ ഇവന്റിലൂടെയാണ് രാജ്യത്ത് അവതരിപ്പിച്ചത്. ലോക്ക്ഡൗൺ സമയത്ത് കാർ നിർമ്മാതാക്കൾ ലോഞ്ച് ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ആദ്യ ശ്രേണി ഇവയാണ് എന്നത് ശ്രദ്ധേയമാണ്.