ബിഎംഡബ്ല്യു ഇന്ത്യ 6 സീരീസ് ഗ്രാൻ ടൂറിസ്മോയെ പ്രാദേശികമായി 2018-ലാണ് അവതരിപ്പിക്കുന്നത്. നിലവിൽ മൂന്ന് വകഭേദങ്ങളിലാണ് അത്യാഢംബര സെഡാൻ വിപണിയിൽ എത്തുന്നത്. 64.90 ലക്ഷം മുതൽ 5.89 ലക്ഷം രൂപ വരെയാണ് ഗ്രാൻ ടൂറിസ്മോയ്ക്കായി മുടക്കേണ്ട എക്സ്ഷോറൂം വില. കാലക്രമേണ അമേരിക്ക പോലുള്ള വിപണികളിലെ 6 സീരീസ് നിർത്താൻ ബിഎംഡബ്ല്യു തീരുമാനിച്ചുവെങ്കിലും ഇത് ഇന്ത്യയിൽ വിൽപ്പന തുടരുകയാണ്. അതിനു കാരണം രാജ്യത്തു നിന്ന് ലഭിച്ച സ്വീകാര്യത തന്നെയാണ്. നിർമ്മാതാക്കൾ 6 സീരീസ് ഗ്രാൻ ടൂറിസ്മോയ്ക്ക് എക്സ്റ്റീരിയർ, ഇന്റീരിയർ റിവിഷനുകൾ ഉൾക്കൊള്ളുന്ന ഒരു പരിഷ്ക്കരണം നൽകുകയാണിപ്പോൾ.