സ്‌കോഡ കരോക്ക് ഇന്ത്യൻ വിപണിയിൽ എത്തി; വില 24.99 ലക്ഷം

2020-05-27 18

ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന 2020 സ്‌കോഡ കരോക്ക് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. 24.99 ലക്ഷം രൂപയാണ് പുതിയ കോംപാക്ട് എസ്‌യുവിയുടെ എക്സ്‌-ഷോറൂം വില. CBU മോഡലായാണ് കരോക്ക് ഇന്ത്യയിലെത്തുന്നത്. വാഹനത്തിന്റെ ടോപ്പ്-ഓഫ്-ലൈൻ പതിപ്പ് മാത്രമേ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുള്ളൂ. സ്കോഡ യത്തിയുടെ പിൻഗാമിയായ കരോക്ക് കുറച്ച് വർഷങ്ങളായി ആഗോള വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡലാണ്. എന്നാൽ 2020 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചത്.

Videos similaires