ലോക്ക്ഡൗണിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ഇളവുകള്‍ നല്‍കിയാണ് നിലവില്‍ നിര്‍മ്മാതാക്കള്‍ വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം ടാറ്റ ശമ്പളത്തില്‍ 20 ശതമാനം വെട്ടികുറയക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസും രംഗത്തെത്തിയിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ആറ് മാസത്തേക്ക് വെട്ടിക്കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2020 മെയ് മുതല്‍ 2020 ഒക്ടോബര്‍ വരെയുള്ള കാലയളവിലെ ശമ്പളമാകും കുറയ്ക്കുക.