ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ അടുത്തിടെയാണ് രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയുടെ മനേസര്‍ പ്ലാന്റിലെ ജീവനക്കാരനാണ് ഇപ്പോള്‍ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ജീവനക്കാരന് രോഗം സ്ഥിരീകരിക്കുന്നത്. ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ജീവനക്കാരനുമായി ഇടപെഴകിയ എല്ലാരും വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ പോകാനും കമ്പിനി അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഇവിടുത്തെ പ്രവര്‍ത്തനം കമ്പനി ആരംഭിച്ചത്.