വരവിനൊരുങ്ങി നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

2020-05-26 9

അടുത്തിടെയാണ് പുതിയ നിവസ് എസ്‌യുവി കൂപ്പയെ ഫോക്‌സ്‌വാഗണ്‍ പരിചയപ്പെടുത്തുന്നത്. ടൈഗണ്‍ എസ്‌യുവിടെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്. ഈ വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും കമ്പനി പുറത്തുവിട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ അരങ്ങേറ്റത്തിനുള്ള തീയതി വ്യക്തമാക്കിയിരിക്കുന്നത്. 2020 മെയ് 28 ന് വാഹനത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിലായിരിക്കും ഈ വാഹനം ആദ്യം അവതരിപ്പിക്കുകയെന്നാണ് വിവരങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാകും വാഹനത്തെ അവതരിപ്പിക്കുകയെന്നും കമ്പനി അറിയിച്ചു.