ടൊവിനോ സിനിമയുടെ സെറ്റ് അടിച്ച് തകര്‍ത്ത് സംഘിവിളയാട്ടം

2020-05-25 222

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സിനിമാ ഷൂട്ടിങ്ങിന് വേണ്ടി നിര്‍മ്മിച്ച പടുകൂറ്റന്‍ പള്ളിയുടെ സെറ്റ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്.ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ബജ്റംഗദള്‍ എറണാകുളം വിഭാഗം പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് തകര്‍ത്തത്. ഒരു സിനിമാ സെറ്റിനെ പോലും വെറുതെ വിടാത്ത വര്‍ഗീയത കേരളത്തിലും അഴിഞ്ഞാടുന്നു എന്നത് അപലപനീയമാണ്
Minnal Murali Shooting Site Destroyed By Bajrang Dal In Kaladi

Videos similaires