കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

2020-05-21 355

കൊവിഡ്-19 മഹാമാരി സമയത്ത് ലോകമെമ്പാടുമുള്ള കാർ നിർമ്മാതാക്കൾ വെന്റിലേറ്ററുകൾ, ഫെയ്സ് ഷീൽഡുകൾ, സാനിറ്റൈസറുകൾ എന്നിവ നിർമ്മിച്ച് ഇതിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാവുന്നു. മുൻനിരയിൽ പ്രവർത്തിക്കുന്ന അധികൃതർക്ക് നിരവധി നിർമ്മാതാക്കൾ വാഹനങ്ങളും മറ്റും സംഭാവന ചെയ്യതിരുന്നു. അതിനു തുടർകഥ എന്ന പോലെ ടൊയോട്ട ഇന്തോനേഷ്യയിൽ ആംബുലൻസായി പരിഷ്കരിച്ച ഇന്നോവ ക്രിസ്റ്റ റെഡ്ക്രോസിനും ആരോഗ്യ മന്ത്രാലയത്തിനും നൽകിയിരിക്കുകയാണ്.