ജനങ്ങളുടെ കൈവശം നേരിട്ട് പണമെത്തിക്കൂ മോദിജീ
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് അപര്യാപ്തമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ കൈവശം നേരിട്ട് പണമെത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ ചെയ്യേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്ക് ഈ ഘട്ടത്തില്‍ രാഷ്ട്രീയം കളിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി രാജ്യത്തെ കര്‍ഷക തൊഴിലാളികളെയും അതിഥി തൊഴിലാളികളെയും കൈവിടാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.