തബ്ലീഗ് നേതാവിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ വ്യാജം
കൊറോണ വൈറസുമായി ബന്ധപ്പെട്ട് മര്‍ക്കസ് നിസാമുദ്ദീന്‍ മേധാവി മൗലാന സാഅദിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് ദില്ലി പൊലീസ്. പ്രാഥമിക അന്വേഷണത്തിലാണ് ദില്ലി ക്രൈം ബ്രാഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സാമൂഹിക അകലം പാലിക്കല്‍ ആവശ്യമില്ലെന്നും മതാചാരത്തില്‍ ഇതൊന്നും പറയുന്നില്ലെന്നാണ് പ്രചരിച്ച ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. യൂട്യൂമിലം സോഷ്യല്‍ മീഡിയയിലും പ്രചരിച്ച ഓഡിയോ ക്ലിപ്പില്‍ മരിക്കാന്‍ ഏറ്റവും നല്ലയിടം പള്ളിയാണെന്നും കൊറോണ വൈറസിനെ തന്റെ അനുയായികളെ ഒന്നും ചെയ്യാനാവില്ലെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.