രാഹുലിന്റെ ലക്ഷ്യം ഒന്നല്ല രണ്ട്, തിരിച്ചുവരവില്‍ അക്കാര്യമില്ല
രാഹുല്‍ ഗാന്ധിയുടെ രണ്ടാം വരവില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് രണ്ട് കാര്യങ്ങള്‍. എന്നാല്‍ ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടുന്ന തന്ത്രമല്ല. മറിച്ച് രാഹുലെന്ന ബ്രാന്‍ഡിനെ വളര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ടീമിന്റെ ലക്ഷ്യം. നെഗറ്റീവായി ഒരു കാര്യം പോലും പറയാത്ത നേതാവായി അദ്ദേഹത്തെ വളര്‍ത്തിയെടുക്കുക എന്ന തന്ത്രമാണ് മുന്നിലുള്ളത്. അണിയറയില്‍ ഇപ്പോള്‍ തയ്യാറായി കൊണ്ടിരിക്കുന്ന എല്ലാ പദ്ധതികള്‍ക്ക് പിന്നിലും ഇത്തരത്തില്‍ കൈമുദ്രയുണ്ടാവും. ലോക്സഭാ തിരഞ്ഞെടുപ്പിലെ അഞ്ച് വീഴ്ച്ചകള്‍ പരിശോധിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ആരും പരീക്ഷിക്കാത്ത കാര്യമാണ്.