മധ്യപ്രദേശിൽ രോഗം വ്യാപിക്കുന്നതിൽ ആരാണ് ഉത്തരവാദി?
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് സാഹചര്യം വഷളാക്കിയതെന്നാണ് പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംസ്ഥാനത്ത് ഒരു ആരോഗ്യ മന്ത്രി പോലും ഇല്ലാത്ത കാര്യവും കോണ്‍ഗ്രസ് നിരന്തരം ആവര്‍ത്തിക്കുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയോടും സംസ്ഥാന ബിജെപി അധ്യക്ഷനോടും 11 ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുയാണ് കോണ്‍ഗ്രസ്.