ദിവസവും വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കൊവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തിന് വന്‍ കാഴ്ചക്കാരാണുളളത്. ചാനലുകള്‍ക്ക് ഏറ്റവും വ്യൂവര്‍ഷിപ്പുളള സമയമായും ഇത് മാറിയിരുന്നു. എന്നാല്‍ ഇനി മുതല്‍ ദിവസേനെയുളള വാര്‍ത്താ സമ്മേളനം ഉണ്ടായിരിക്കുന്നതല്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുന്നത്.