സിനിമയിലെ ദിവസ വേതനക്കാർക്ക് സഹായവുമായി മോഹൻലാൽ
കൊവിഡ് -19 യെ കുറിച്ചുളള ഭീതി ഉയർന്നപ്പോൾ സംഘടന ഏറ്റവും ആദ്യം ആലോചിച്ചത് സിനിമയിലെ ദിവസവേതന തൊഴിലാളികളെ കുറിച്ചായിരുന്നു. സിനിമ ചിത്രീകരണം മുടങ്ങുന്ന ഒരു സാഹചര്യം വന്നാൽ എങ്ങനെ ഇവരെ സഹായിക്കാൻ കഴിയും എന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. തുടർന്ന് ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. അതിനു മുൻപ് തന്നെ ഇവരെ സഹായിക്കുന്നതിനെ കുറിച്ച് നടൻ മോഹൻലാൽ ചോദിച്ചിരുന്നു. തങ്ങളുടെ പദ്ധതികളെ കുറിച്ച് കേട്ടപ്പോൾ അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്യുകയായിരുന്നു.