കൊവിഡ് 19 കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത കാസർകോഡ് ജില്ലയിൽ കർശന നിയന്ത്രണമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. 38 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 19 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന് വന്നവർക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.