ലാലേട്ടന് കട്ട സപ്പോർട്ടുമായി ശോഭേച്ചിയും
ജനതാ കർഫ്യൂവിന് കയ്യടിക്കുന്നതിലൂടെ ബാക്ടീരിയകളും വൈറസും നശിച്ച് പോകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ നടൻ മോഹൻലാലിന് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരമാണ്. കയ്യടിക്കുന്നതിലൂടെ ഉണ്ടാകുന്ന ശബ്ദം വലിയ മന്ത്രം പോലെയാണ് എന്നും മോഹൻലാൽ പറഞ്ഞിരുന്നു. മോഹൻലാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ തർക്കം കൊഴുക്കുന്നു. ഏറ്റവും ഒടുവിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് മോഹൻലാലിനെ പിന്തുണച്ചിരിക്കുന്നത്. മോഹന്‍ലാല്‍ പറഞ്ഞതില്‍ വലിയ ആത്മീയ സത്യമുണ്ട് എന്നാണ് ശോഭാ സുരേന്ദ്രന്റെ കണ്ടെത്തൽ.