ഐപിഎല്ലിൽ കളിച്ചില്ലെങ്കിലും അത് രാജ്യാന്തര ക്രിക്കറ്റിലേക്കൂള്ള എം എസ് ധോണിയുടെ തിരിച്ചുവരവിനെ ബാധിക്കില്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോണിയുടെ ടീമിലേക്കുള്ള മടങ്ങിവരവിൽ ഏറ്റവും നിർണായകമാകുമെന്ന് കരുതപ്പെട്ടിരുന്ന ഐപിഎൽ മത്സരങ്ങൾ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് ചോപ്രയുടെ വിലയിരുത്തൽ.