അവരുടെ പ്രിയപ്പെട്ട നടന്‍ സ്‌ക്രീനില്‍ വീണ്ടും എത്തുന്നു എന്നത് മാത്രമാണ് കാര്യം

2020-03-14 12

തെന്നിന്ത്യന്‍ സിനിമയിൽ ഏറ്റവും ആരാധകരുള്ള താരമാണ് സാമാന്ത. വിവാഹ ശേഷവും പഴയതുപോലെ തന്നെ സിനിമയില്‍ സജീവമാണ് താരം. ഇതിൽ താരം വിമർശനം നേരിടുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും സമാന്ത ശ്രദ്ധിച്ചതേയില്ല. വിവാഹ ശേഷം ലിപ്‌ലോപ് സീസിൽ അഭിനയിച്ചു എന്നായിരുന്നു അടുത്ത വിമർശനം. ഇതിന് സമാന്ത മറുപടി നൽകുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ നിരവധി ഗോസിപ്പുകളുമാണ് താരത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുന്നത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ തനിക്കെതിരെ ഉയർന്ന വിമർശനത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് സമാന്ത. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാമന്ത ചിത്രമായിരുന്നു 96ന്റെ തെലുങ്ക് റീമേക്കായ ജാനു. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായപ്പോള്‍ താരത്തിനെതിരെ 'ഫ്ലോപ്പ് നായിക' പ്രചരണം ആരംഭിച്ചു. ഈ പരാമർശത്തിലാണ് താരം മറുപടി നൽകിയിരിക്കുന്നത്. ഒരു സ്റ്റാര്‍ ഹീറോയുടെ സിനിമ 3 തവണ പരാജയപ്പെട്ടാലും സിനിമാ പ്രേമികള്‍ വീണ്ടും പോയി ആ നടന്റെ നാലാമത്തെ സിനിമ കാണും. അവരെ സംബന്ധിച്ചിടത്തോളം, അവരുടെ പ്രിയപ്പെട്ട നടന്‍ സ്‌ക്രീനില്‍ വീണ്ടും എത്തുന്നു എന്നതാണ് കാര്യം. നിര്‍ഭാഗ്യവശാല്‍, ഒരു നടിയുടെ ചിത്രമാണ് പരാജയപ്പെട്ടതെങ്കില്‍ അതിന്റെ എല്ലാ കുറ്റവും ആ നടിയ്ക്ക് ആയിരിക്കും സമാന്ത പറഞ്ഞു.

Videos similaires