എല്ലാം നല്ലപടി അവസാാനിക്കും

2020-03-04 1

നീണ്ടകാലത്തെ അനിശ്ചിത്വങ്ങൾക്കൊടുവിൽ നിർമ്മാതാക്കളും ഷെയിൻ നിഗവും തമ്മിലുള്ള പ്രശ്നത്തിന് പരിഹരമാകുന്നു. നഷ്ടപരിഹാരം നാൽകാൻ തയ്യാറാണ് എന്ന് ഷെയിൻ നിഗം സന്നദ്ധത അറിയിച്ചതായി അഭിനയാതാക്കളുടെ സംഘടനയായ അമ്മ നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചതോടെയാണ് പ്രശ്ന പരിഹാരത്തിനുള്ള വഴി തെളിഞ്ഞത്. നഷ്ടപരിഹാരം ലഭിച്ചാൽ ഷെയിൻ നിഗത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാമെന്ന് നിർമ്മാതാക്കളുടെ സംഘടന ഉറപ്പുനൽകി.

കഴിഞ്ഞ ദിവസം നടന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള തീരുമാനത്തിൽ എത്തിയത്. യോഗത്തിലേക്ക് ഷെയിൻ നിഗത്തെ വിളിച്ചുവരുത്തിയിരുന്നു. ചിത്രീകരണം മുടങ്ങിയ വെയിൽ ഖുർബാനി എന്നീ സിനിമകൾക്കായി 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാം എന്ന് ഷെയിൻ സന്നദ്ധത അറിയിക്കുകയായിരുന്നു. അമ്മ യോഗത്തിനിടെ ഭാരവാഹികൾ നിർമ്മാതാക്കളുടെ സംഘടയുടെ ഭാരവാഹികളുമായി ഫോണിൽ സംസാരിച്ചു.

ഇതോടെ നഷ്ടപരിഹാരം കൈപ്പറ്റിയ ശേഷം വിലക്ക് നീക്കാം എന്ന് നിർമ്മാതാക്കളുടെ സംഘടന ഉറപ്പ് നൽകുകയായിരുന്നു. ഷെയിൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ പ്രശ്നം നല്ല രീതിയിൽ അവസാനികുമെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചു

Videos similaires