ഇന്ത്യൻ താരങ്ങൾ പിന്നിൽ !

2020-02-27 0

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് കനത്ത തിരിച്ചടി. പുതിയ ഐസിസി പട്ടികപ്രകാരം ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായപ്പോൾ ഇന്ത്യയുടെ സൂപ്പർ പേസ് ബൗളിംഗ് താരമായ ബു‌മ്രക്ക് പട്ടികയുടെ ആദ്യ പത്തിൽ പോലും ഇടം നേടാനായില്ല. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ദയനീയ പ്രകടനമാണ് രണ്ട് താരങ്ങൾക്കും തിരിച്ചടിയായത്.

കിവീസിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടിന്നിങ്സിൽ നിന്നും വെറും 21 റൺസ് മാത്രമാണ് ഇന്ത്യൻ നായകന് നേടാനായത് ഇതോടെയാണ് കോലിക്ക് ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടമായത്.കോലിയുടെ ഒന്നാം സ്ഥാനം നഷ്ടമായതോടെ ഓസീസ് താരം സ്റ്റീവ് സ്മിത്താണ് പട്ടികയിൽ ഒന്നാമതുള്ളത്.

അജിങ്ക്യ രഹാനെ,ചേതേശ്വർ പൂജാര,മായങ്ക് അഗർവാൾ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. യഥാക്രമം എട്ട്,ഒമ്പത്,പത്ത് സ്ഥാനത്താണ് ഇവരുള്ളത്. ഇന്ത്യൻ നായകൻ കോലി രണ്ടാമതുള്ള പട്ടികയിൽ ന്യൂസിലൻഡിന്റെ കെയ്‌ൻ വില്ല്യംസണാണ് മൂന്നാമതുള്ളത്. ഓസ്ട്രേലിയയുടെ പുതിയ ബാറ്റിങ്ങ് സെൻസേഷനായ മാർനസ് ലംബുഷെയ്‌ൻ പട്ടികയിൽ നാലാമതും പാക് താരമായ ബാബർ അസം പട്ടികയിൽ അഞ്ചാമതുമാണ്.

കിവീസിനെതിരായ മോശം ബൗളിംഗ് പ്രകടനമാണ് ബു‌മ്രയ്‌ക്ക് വിനയായത്.മത്സരത്തിൽ ഒരു വിക്കറ്റ് മാത്രമാണ് ബു‌മ്രയ്‌ക്ക് വീഴ്ത്താനായത്. ഇതോടെ ബു‌മ്ര ബൗളർമാരുടെ ആദ്യ പത്തിൽ നിന്നും പുറത്തായി. നിലവിൽ രവിചന്ദ്ര അശ്വിൻ മാത്രമാണ് ബൗളർമാരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ താരം.
#viratKohli #Bumrah

Videos similaires