ബോള്‍ട്ടിനെ നേരിടാന്‍ ശ്രീനിവാസ വരുന്നു
ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തകര്‍ത്തെന്ന് അവകാശപ്പെടുന്ന കര്‍ണാടകത്തിലെ കാളയോട്ടക്കാരന്‍ ഇന്ത്യയ്ക്കായി ഒളിമ്പിക്സില്‍ മെഡല്‍ നേടുമോ. ശ്രീനിവാസ ഗൗഡയെന്ന കാളയോട്ടക്കാരന്റെ കഥകേട്ടയുടന്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ട്രയല്‍സിന് വിളിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് സായിയുടെ ഇടപെടല്‍.