ബിഗ് ബോസ് മലയാളം സീസണ്‍ 2 40 ദിനങ്ങള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ത്ഥികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാകുന്നു. കണ്ണിന് അസുഖം മാറി തിരികെ എത്തിയ പവനെ പിന്നീട് കാത്തിരുന്നത് നടുവേദനയായിരുന്നു. കഠിനമായ നടുവേദനയെ തുടര്‍ന്ന് ചികിത്സകള്‍ക്കായി ബിഗ് ബോസിനോട് വിട പറയുന്നതാണ് ഇന്നലത്തെ എപ്പിസോഡില്‍ കണ്ടത്. പുറത്തിറങ്ങിയ പവന്‍ രജിത്തിനെ പറ്റി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്