ഷായുടെ സ്വപ്‌നവും സുരേന്ദ്രന്റെ ദു:ഖവും
2021ല്‍ സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് ബിജെപി അധ്യക്ഷനായി കെ സുരേന്ദ്രന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഒട്ടും എളുപ്പമുളള ഒരു ദൗത്യമല്ല കെ സുരേന്ദ്രന് കേരളത്തില്‍ നിര്‍വഹിക്കാനുളളത്. കേരളം പിടിക്കാതെ തൃപ്തനാകില്ല എന്ന അമിത് ഷായുടെ വാക്കുകള്‍ സുരേന്ദ്രന് മുന്നിലുണ്ട്.