രജിത്തിനും കണ്ണ് അസുഖമായോ എന്നായിരുന്നു പ്രമോ കണ്ടപ്പോള്‍ ആരാധകര്‍ ചോദിച്ചത്. നേരത്തെ മറ്റുള്ളവര്‍ക്ക് അസുഖം വന്നപ്പോള്‍ എല്ലാവരേയും ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധനകള്‍ നടത്തിയിരുന്നു.അസ്വസ്ഥതകളൊന്നുമില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പുതിയ എപ്പിസോഡിന്‍രെ പ്രമോ പുറത്തുവന്നതോടെയാണ് ആരാധകരുടെ ആശങ്ക തുടങ്ങിയത്. രജിത്തിനെ പരിശോധിക്കാനായി മെഡിക്കല്‍ സംഘം എത്തിയിരുന്നു.