Clash Between Veena Nair And Jazla In Bigg Boss House
ബിഗ് ബോസ്സ് ഹൗസില്‍ ഇന്നലെ ജസ്ലയും വീണയും പരസ്യമായി കൊമ്പുകോര്‍ത്തിരുന്നു. തുടക്കത്തില്‍ ശാന്തമായാണ് ഇരുവരും സംസാരിച്ചിരുന്നത്. പിന്നീടാണ് ഇത് ഉച്ചത്തിലുള്ള വഴക്കായി മാറിയത്. ഇവരുടെ തര്‍ക്കം കണ്ട് മറ്റുള്ളവരെല്ലാം സത്ബധരായി ഇരിക്കുകയായിരുന്നു.ഏകദൈവ വിശ്വാസമുള്ള ഇസ്ലാമില്‍ സ്ത്രീ-പുരുഷ അസമത്വമുണ്ടെന്ന് പറഞ്ഞ് ജസ്ലയായിരുന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താന്‍ സിന്ദൂരവും താലിയും ഇടുന്നതിന്റെ കാരണത്തെക്കുറിച്ച് വിശദീകരിച്ചായിരുന്നു വീണ തുടക്കമിട്ടത്. പിന്നീട് അത് വലിയ ചര്‍ച്ചയ്ക്കും വഴക്കിനും ആണ് വഴി വച്ചത്