ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ അവിസ്മരണീയമായ വിജയം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ടീം ഇന്ത്യ. സൂപ്പർ ഓവർ വരെ നീണ്ട് നിന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചുവെങ്കിലും മത്സരത്തിന്റെ ഒരു ഘട്ടത്തിൽ വിജയം കൈവിട്ടുപോകുമെന്ന് കരുതിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി.