സെഡോൺ പാർക്കിലെ മൂന്നാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരെ ന്യൂസിലാൻഡിന് 180 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് സ്കോർബോർഡിൽ കുറിച്ചു. 40 പന്തിൽ 65 റൺസടിച്ച രോഹിത് ശർമ്മയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. മൂന്നു സിക്സും ആറു ഫോറും രോഹിത്തിന്റെ ബാറ്റിൽ നിന്നും പിറന്നു.