സ്വന്തം പാര്‍ട്ടിക്ക് എതിരെ തിരിഞ്ഞ് ഒ രാജഗോപാല്‍

2020-01-29 414

O Rajagopal Critisize Party's state Unit For Leadership Crisis

കേരള ബിജെപക്കെതിരെ വിമര്‍ശനവുമായി ബിജെപിയുടെ കേരളത്തിലെ ഏക എംഎല്‍എ കൂടിയായ ഒ രാജഗോപാല്‍. ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അതൃപ്തി പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനും സമയോചിതമായി ഇടപെടാനും നേതൃത്വമില്ലെന്നും അദ്ദേഹം പറഞ്ഞു.ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടും ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്ത സ്ഥിതിയാണ്. ഇക്കാര്യം അമിത്ഷായെയും പുതിയ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെയും അറിയിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി

Videos similaires