അധികാരത്തിലേറിയാല്‍ ഷെഹീന്‍ബാഗ് ഒഴിപ്പിക്കും എന്ന് BJP
പൗരത്വ നിയമത്തിനെതിരെ രാജ്യ തലസ്ഥാനമായ ദില്ലിയിലെ ഷെഹീന്‍ബാഗില്‍ ഉയരുന്ന പ്രതിഷേധ സമരങ്ങള്‍ ബിജെപിക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ദില്ലി തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണങ്ങള്‍ മുഴുവനും ഷെഹീന്‍ബാഗിനെ ലക്ഷ്യം വെച്ചാണ്. കഴിഞ്ഞ ദിവസം ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് ഷഹീന്‍ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി ബിജെപിക്കായി വോട്ട് ചെയ്യൂവെന്നാണ്.