ഇന്ത്യന്‍ നിരയില്‍ ജഡേജയ്ക്ക് രണ്ടു വിക്കറ്റുണ്ട്. ശാര്‍ദ്ധുല്‍ താക്കൂര്‍, ജസ്പ്രീത് ബൂംറ, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റുവീതം പങ്കിട്ടു. ചാഹലിന് മാത്രമാണ് വിക്കറ്റ് ലഭിക്കാതെ പോയത്.ആദ്യ മത്സരത്തില്‍ രണ്ടോവര്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യന്‍ സംഘം 204 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ മറികടന്നത്. ഇതേസമയം, റണ്ണൊഴുക്കു തടയാന്‍ കഴിയാഞ്ഞതു മാത്രമാണ് അന്നത്തെ മത്സരത്തില്‍ ടീം നേരിട്ട പ്രധാന വെല്ലുവിളി. രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ സംഘം ഇതു പരിഹരിക്കുകയും ചെയ്തു.