ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ടീം ഇന്ത്യ. ഇനിയുള്ള ഓരോ മത്സരങ്ങളും അതിന്റെ ഭാഗമായിരിക്കും. പ്രഥമ ടി20 ലോകകപ്പിലെ ജേതാക്കളായ ഇന്ത്യ ഇത്തവണ കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക.
തിരശീലയ്ക്ക് പിന്നിൽ പടയൊരുക്കം തുടങ്ങി കഴിഞ്ഞു. ടി20 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. ലക്ഷ്മൺ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ അപ്രത്യക്ഷ്യമായ രണ്ട് വമ്പൻ കളിക്കാരുണ്ട്.