പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളത്തിലേക്ക് എടുത്തെറിഞ്ഞത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനമാണ്. ഇറാന്‍ സേനാ മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ ബഗ്ദാദില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതോടെ മേഖല ആകെ ഭയത്തിലാണ്. തിരിച്ചടിക്കുമെന്ന് ഇറാന്‍ അറിയിച്ചിരിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇറാന്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.