പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ
പാകിസ്താന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുന്‍ പ്രസിഡന്റിനെ വധശിക്ഷക്ക് വിധിക്കുന്നത്. രാജ്യദ്രോഹ വകുപ്പ് പ്രകാരം വിചാരണ ചെയ്ത കേസിലാണ് ശിക്ഷ. 2007 നവംബര്‍ മൂന്നിന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.