കേരളത്തിൽ ഹർത്താൽ തുടരുന്നു, കര്‍ശന സുരക്ഷ
പൗരത്വ നിയമ ഭേദഗതിക്ക് എതിരായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥനത്ത് ആരംഭിച്ചു. തിരുവനന്തപുരം, മട്ടന്നൂര്‍, ആലപ്പുഴ, വയനാട് പുല്‍പ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞു. പാലക്കാട് തമിഴ്നാട് ആര്‍ടിസി ബസിന് നേരെയും ആക്രമണം ഉണ്ടായി.