അത് അദ്ദേഹം തന്നെയാണ് !

2019-12-16 8

ലേഡീ സൂപ്പര്‍ സ്‌റ്റാര്‍ എന്ന വിശേഷണം ഒരു താരത്തിന് മാത്രമാണ് മലയാള സിനിം നൽകിയിട്ടുള്ളത് അത് മഞ്ജു വാര്യർ തന്നെയാണ്. മഞ്ജുവിന്റെ ഓരോ കഥാപാത്രത്തെയും മലയാളികൾ അത്രത്തോളം സ്നേഹിക്കുന്നുണ്ട്. വെട്രിമാരൻ സംവിംധാനം ചെയ്ത അസുരനിലൂടെ തമിഴകത്തിന്റെ മനവും മഞ്ജു വാര്യർ കീഴടക്കി.

ഇപ്പോഴിതാ ജീവിതത്തിൽ തന്നെ എറെ സ്വധിനിച്ചിട്ടുള്ള പുരുഷൻ ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഞ്ജു വാര്യർ. അച്ഛനാണ് ജീവിതത്തിൽ തന്നെ എറെ സ്വാധീനിച്ച പുരുഷൻ എന്നാണ് മഞ്ജു തുറന്ന് വ്യക്തമാക്കിയത്. 'എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്നയാള്‍ അച്ഛന്‍ തന്നെയാകും.

അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്. അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്.' മഞ്ജു പറഞ്ഞു.

Videos similaires