Rahul Gandhi is My leader, Says Priyanka Gandhi at Bharat Bhachao rally

2019-12-14 1,434

രാഹുല്‍ ഗാന്ധിയാണ് എന്റെ നേതാവ്- പ്രിയങ്ക ഗാന്ധി

രാഹുലാണ് എന്റെ നേതാവെന്ന് രാംലീല മൈതാനിയിലെ ഭാരത് ബച്ചാവോ റാലിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയ പൗരത്വ നിയമ ഭേദഗതിയുടെതടക്കം പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് പ്രിയങ്കയുടെ പരാമര്‍ശം. വിവിധ വിഷയങ്ങളില്‍ പ്രിയങ്ക ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിക്കാന്‍ പ്രിയങ്ക ഗാന്ധി അണികളോട് ആഹ്വാനം ചെയ്തു. മോദിയുണ്ടെങ്കില്‍ സാധ്യമാണ് എന്ന ബിജെപിയുടെ മുദ്രാവാക്യത്തേയും പ്രിയങ്ക ഗാന്ധി പരിഹസിച്ചു. മോദി ഉണ്ടെങ്കില്‍ തൊഴിലില്ലായ്മയും കര്‍ഷക പ്രശ്നങ്ങളുമെല്ലാമാണ് സാധ്യമെന്നാണ് പ്രിയങ്ക പരിഹസിച്ചത്