ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവും. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് ആദ്യ അങ്കം നടക്കുന്നത്. ഉച്ചയ്ക്കു രണ്ടു മണിക്കാണ് മല്‍സരം തുടങ്ങുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു ജയത്തോടെ തന്നെ തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമുകളും ഇറങ്ങുന്നത്.