പരിക്കിനെ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പിന്മാറി. പകരക്കാരനായി ശര്‍ദ്ദുല്‍ താക്കൂറിനെ ടീമിലുള്‍പ്പെടുത്തി. മുംബൈയില്‍ വിന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20ക്കിടെയായിരുന്നു ഭുവിക്കു പരിക്കു പറ്റിയത്.