രാഹുല്‍ ഗാന്ധിയുടെ " /> രാഹുല്‍ ഗാന്ധിയുടെ "/>
#shamelesssmriti trends on social media
രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ ബി.ജെ.പി തിരിക്കുന്നത്ര മുത്തയ്യ മുരളീധരന്റെ പന്തുകള്‍ പോലും തിരിയില്ല. ഈ വാക്കുകള്‍ ആകാശ് മെന്‍തെ എന്നയാളുടെ ട്വീറ്റ് ആണ്. ഇത് മാത്രമല്ല, റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ ലോക്‌സഭയില്‍ അങ്കം വെട്ടിയ വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കൂടാതെ നാണമില്ലാത്ത സ്ത്രീ എന്ന ഹാഷ്ടാഗ് ഇന്ത്യന്‍ ട്വിറ്ററില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. അവരെ ഒന്നും കുറ്റം പറയാന്‍ പറ്റില്ല കാരണം കത്വ, ഉന്നാവ് ബലാത്സംഗ കേസുകള്‍ ഒക്കെ നടന്നപ്പോള്‍ രാജ്യത്തിന്റെ വനിതാ മന്ത്രി എവിടെ ആയിരുന്ന് എന്നാണ് അവരുടെ എല്ലാം ചോദ്യം. ഉത്തരം പറയാതെ സ്മൃതി ഇറാനിയെ സോഷ്യല്‍ മീഡിയ വെറുടെ വിടും എന്ന് തോന്നുന്നില്ല