ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾക്കെതിരെ കടുത്ത ജനരോക്ഷം കത്തിനിൽക്കുന്ന സാഹചര്യത്തിൽ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇന്ത്യൻ ജനങ്ങൾ ആഗ്രഹിച്ച നീതിയാണ് നടപ്പിലായതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
സംഭവത്തിൽ നിരവധി പ്രമുഖർ പൊലീസിനു കൈയ്യടിയുമായി എത്തിയിട്ടുണ്ട്. താരങ്ങളായ കുഞ്ചാക്കോ ബോബൻ, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, സുരഭി ലക്ഷ്മി തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. ഇക്കൂട്ടത്തിൽ ശ്രദ്ധേ നേടുന്നത് നടൻ ദിലീപിന്റെ പോസ്റ്റാണ്. ദിലീപ് ഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ വന്ന പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.