ഉമേഷ് യാദവ് ഇനി മൂന്നാം നമ്പർ ബാറ്റ്സ്മാനോ' കോലി പറയുന്നു

2019-12-02 2

ജസ്പ്രീത് ബുംമ്രയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ താരമാണ് ഉമേഷ് യാദവ്. ഒരു ബൗളർ എന്ന നിലയിലാണ് ടീമിൽ എത്തിയതെങ്കിലും കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ സീരിസിലും ബംഗ്ലാദേശിനെതിരെയും ബാറ്റ് കൊണ്ട് മികച്ച പ്രകടനമാണ് ഉമേഷ് കാഴ്ചവെച്ചത്. ക്രീസിൽ ഇറങ്ങിയ മുതൽ വെടിക്കെട്ട് നടത്തുന്ന വാലറ്റക്കാരൻ എന്ന നിലയിൽ പല റെക്കോഡുകളും ഉമേഷ് സ്വന്തമാക്കുകയും ചെയ്തു.