പിങ്ക് ബോൾ ടെസ്റ്റ് ബംഗ്ലാദേശിന് നാണക്കേടിന്റെ റെക്കോഡ്

2019-11-23 1

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരമെന്ന ചരിത്രമത്സരത്തിൽ ബംഗ്ലാദേശിന് നാണക്കേടിന്റെ റെക്കോഡ്.
ഈഡനിലെ ആദ്യ ഇന്നിങ്സിലെ പ്രകടനമാണ് ബംഗ്ലാ കടുവകൾക്ക് നാണക്കേട് സമ്മാനിച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് വെറും 30.3 ഓവറിൽ 106 റൺസെടുക്കുന്നതിനിടെ പുറത്തായിരുന്നു. ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ മൂന്ന്പേർ മാത്രമാണ് സ്കോർബോഡിൽ രണ്ടക്കം കടന്നത്. കൂട്ടത്തിൽ ഒരാൾക്ക് പോലും 30 റൺസ് തികക്കുവാൻ പോലും സാധിച്ചിരുന്നില്ല.

Videos similaires